ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജ്ഞാനശേഖരന്‍ എന്ന പ്രതി, പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായും 40 മിനിറ്റോളം പെണ്‍കുട്ടിയെ തടവിലാക്കി ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതിക്കെതിരെ ഏഴ് കേസുകള്‍ നിലവില്‍ ഉള്ളതായി പോലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ ഡിഎംകെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പ്രതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും ആരോപണമുയര്‍ന്നിരുന്നു. അിിമ ഡിശ്‌ലൃശെ്യേ ൃമുല രമലെ
ഡിസംബര്‍ 23-ന് രാത്രി പള്ളിയില്‍ നിന്നും സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അജ്ഞാതരായ രണ്ട് പേര്‍ ക്യാമ്പസിനുള്ളില്‍ വെച്ച് തടയുകയായിരുന്നു. ശേഷം സുഹൃത്തിനെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ ബലാത്സം?ഗം ചെയ്യുകയും ചെയ്തു. രാജാ അണ്ണാമലൈ പുരം ഓള്‍ വിമന്‍ പോലീസ് സ്റ്റേഷന്‍ (എഡബ്ല്യുപിഎസ്) സമര്‍പ്പിച്ച എഫ്‌ഐആര്‍ പ്രകാരം, പെണ്‍കുട്ടിയുടേയും സുഹൃത്തിന്റേയും വീഡിയോ പ്രതികള്‍ ഫോണില്‍ പകര്‍ത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ക്കും കോളേജിലെ ഡീനിനും വീഡിയോ അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.
ഇഇഇ ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെയും ഹൈവേ ലാബിന്റെയും ഇടയിലുള്ള റോഡിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം മൂന്ന് ഓപ്ഷനുകള്‍ പെണ്‍കുട്ടിക്ക് നല്‍കുകയായിരുന്നു. ഒന്നുകില്‍ ദൃശ്യങ്ങള്‍ ഡീനിന് ചോര്‍ത്തി നല്‍കുക വഴി കോളേജില്‍ നിന്ന് പുറത്താകുക, അല്ലെങ്കില്‍ പ്രതികളുമായി പെണ്‍കുട്ടി സമയം ചിലവഴിക്കണം. ബലാത്സം?ഗം നടക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നുവെന്നും കോള്‍ ചെയ്ത ആളുമായി പെണ്‍കുട്ടി സമയം ചിലവഴിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോണ്‍ ചെയ്ത അജ്ഞാതനായ ആളോട് പെണ്‍കുട്ടിയെ വിരട്ടിയ ശേഷം വെറുതെ വിടുമെന്നാണ് പ്രതി പറഞ്ഞതെന്ന് അതിജീവിത രേഖാമൂലം നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പ്രതി പെണ്‍കുട്ടിയെ 7.45 മുതല്‍ 8.20 വരെ ലൈം?ഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കോളേജ് ഐഡി കാര്‍ഡിന്റെ ഫോട്ടോയെടുക്കുകയും ഫോണില്‍ നിന്ന് പിതാവിന്റെ നമ്പര്‍ എടുക്കുകയും ചെയ്തു. ജ്ഞാനശേഖരനെതിരെ ഐപിസി 457 (ഭവനഭേദനം)380 (മോഷണം) എന്നിവ പ്രകാരം ഏഴ് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
ജ്ഞാനശേഖരന് ഡിഎംകെ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണത്തിന് ശേഷം അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന് പോലീസും സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്ത അവലോകനം നടത്തുമെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.