ന്യൂഡൽഹി: 1971 ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. മൻമോഹൻ സിംഗ് തുടർച്ചയായി രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനു വേഗം കൂട്ടി. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദവിയിലേക്ക് എത്തുംമുൻപ് പ്രവർത്തിച്ചത് ഏഴു പ്രധാനമന്ത്രിമാർക്കൊപ്പം.
1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി മൻമോഹൻ സിങ് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിക്കുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. തുടർന്ന് മൊറാർജി ദേശായി, ചരൺസിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. അവർ എടുത്ത സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു മൻമോഹൻ.രാജ്യം ഗുരുതര സാമ്പത്തികപ്രതിസന്ധി നേരിട്ട ഘട്ടത്തിൽ,സ്വന്തം പാർട്ടിക്കാരുടെഎതിർപ്പിനെപ്പോലുംഅവഗണിച്ചാണ്പ്രധാനമന്ത്രിനരസിംഹറാവുമൻമോഹൻസിങ്ങിനെ കേന്ദ്ര ധനമന്ത്രിയായിനിയോഗിച്ചത്. സാമ്പത്തിക രംഗത്ത്മൻമോഹൻ്റെമികവ്അടുത്തറിയാമായിരുന്നറാവുവിന്റെതീരുമാനം തെറ്റിയില്ലെന്നു കാലംതെളിയിച്ചു. റിസർവ് ബാങ്ക്ഗവർണർ, ആസൂത്രണ കമ്മിഷൻഉപാധ്യക്ഷൻ തുടങ്ങിയപദവികളിലും രണ്ടുപ്രധാനമന്ത്രിമാരുടെ സാമ്പത്തികഉപദേഷ്ടാവ്എന്നനിലയിലുംപ്രവർത്തിച്ച അനുഭവസമ്പത്തുമായിധനമന്ത്രിയായ മൻമോഹൻ സിങ്1991 ജൂലൈ 24ന് അവതരിപ്പിച്ചഇടക്കാലബജറ്റിലൂടെയാണ്ഇന്ത്യയിൽ ഉദാരവൽക്കരണത്തിനുതുടക്കമായത്. എതിർപ്പ്ഉയർന്നെങ്കിലും തീരുമാനത്തിൽഉറച്ചു നിന്ന് തന്റെ വാദങ്ങൾ ശരിയെന്ന് തെളിയിച്ചു