Monday, December 23, 2024

HomeNewsKeralaകേരള ഹൈക്കോടതിയില്‍ ഇനി മുതല്‍ ഇ-ഫയലിംഗ്

കേരള ഹൈക്കോടതിയില്‍ ഇനി മുതല്‍ ഇ-ഫയലിംഗ്

spot_img
spot_img

കേരള ഹൈക്കോടതിയില്‍ ഇനി മുതല്‍ കേസ് ഫയലിംഗ് ഓണ്‍ലൈനിലേക്ക്. ഇ-ഫയലിംഗ് സംവിധാനം നടപ്പിലാകുന്നതോടെ ഹൈക്കോടതിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന രീതികള്‍ ഇല്ലാതാകും. ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഹര്‍ജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടത്.

പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. ആദ്യ ഘട്ടത്തില്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റേതടക്കം ആറു കോടതികളാണ് സമ്പൂര്‍ണ കടലാസ് രഹിത സ്മാര്‍ട് ഡിജിറ്റല്‍ കോടതിയായി മാറുന്നത്. അടുത്ത ഘട്ടത്തില്‍ കീഴ്ക്കോടതികളിലും ഇ-ഫയലിംഗ് സംവിധാനം നടപ്പിലാക്കും.

കേരള ഹൈക്കോടതി ഇ ഫയലിങ് സംവിധാനത്തിലേയ്ക്കു വരുന്നതു സംസ്ഥാനത്തിന് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടലാസ് രഹിത കോടതി മുറികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇ-സംവിധാനം നടപ്പിലാക്കുന്നതിന് ആയുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി മുറികളെ സ്മാര്‍ട്ടാക്കുന്ന ഇ-ഫയലിംഗ് സംവിധാനം സുപ്രീം കോടതി ജഡ്ജി ഡി.വൈ.ചന്ദ്രചൂഡ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോടതികളിലെ ഇ-ഓഫിസ് ഉദ്ഘാടനം ചെയ്്തത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറാണ്. ഇ-കോടതി പദ്ധതിയുടെ ഡിജിറ്റല്‍ പ്രസന്റേഷന്‍ ഹൈക്കോടതി ജഡ്ജി രാജ വിജയ രാഘവന്‍ നിര്‍വഹിച്ചു.കോലഞ്ചേരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതി, തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി എന്നിവയും കടലാസ് രഹിത കോടതികളാക്കി മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments