Thursday, November 21, 2024

HomeNewsKeralaകൊവിഡ്; കേരളത്തില്‍ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ രാജന്‍

കൊവിഡ്; കേരളത്തില്‍ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ രാജന്‍

spot_img
spot_img

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടിവരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

എന്നാല്‍ ലോക്ഡൗണ് സാഹചര്യം നിലവില്‍ ഇല്ലെന്നും സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെമാത്രം 5944 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരം ജില്ലയിലാണ് (1219) രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയും (1214).

അതേസമയം, പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് തമിഴ്‌നാട്. കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ തമിഴ്നാട് പൊലിസ് പരിശോധന കര്‍ശനമാക്കി. 72 മണിക്കൂര്‍ മുമ്ബ് എടുത്ത RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി കടത്തിവിടും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments