തിരുവനന്തപുരം∙ ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച് സിപിഐ. ഓര്‍ഡിനന്‍സ് വേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
നിയമസഭ സമ്മേളിക്കാനിരിക്കെ സഭയില്‍ അവതരിപ്പിക്കാമായിരുന്നു. രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നും കാനം പറഞ്ഞു.
നിയമസഭ ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ല. ലോകായുക്ത നിയമത്തിലെ 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചന നടന്നില്ല. ബില്ലായി അവതരിപ്പിച്ചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ കഴിയുമായിരുന്നു. അതിനുള്ള അവസരം നിഷേധിച്ചതായും കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മന്ത്രിസഭയില്‍ വിശദമായ ചര്‍ച്ചചെയ്യാതെയാണ് ഭേദഗതി കൊണ്ടുവന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.