തിരുവനന്തപുരം ; ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറാക്കിയ ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് സംഘം ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. ഇന്ന് രാവിലെ 11.30ഓടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള മുന്നണി നേതാക്കൾ ഗവർണറെ വസതിയിൽ സന്ദർശിച്ചത്.
ഇ കെ നായനാര്‍ സര്‍ക്കാര്‍ പാസ്സാക്കിയ ലോകായുക്ത നിയമം 22 വര്‍ഷത്തിന് ശേഷം ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നത് വിചിത്രമാണ്. ഒരു കോടതിയും ഇത് പറഞ്ഞിട്ടില്ല. നിയമസഭ നിയമം പാസ്സാക്കിയാല്‍ അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ കോടതിക്ക് മാത്രമാണ് അധികാരമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സതീശൻ പറഞ്ഞു