കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ആശുപത്രി കാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതെന്നാണ് സംശയം. അറുപതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല, ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി കാന്റീന്‍ അടപ്പിച്ചു.