Wednesday, February 5, 2025

HomeNewsKeralaകെ.എസ്.ആർ.ടി.സിയുടെ ഗവി ബസ് വീണ്ടും വഴിയിൽ കുടുങ്ങി

കെ.എസ്.ആർ.ടി.സിയുടെ ഗവി ബസ് വീണ്ടും വഴിയിൽ കുടുങ്ങി

spot_img
spot_img

സീതത്തോട്: കെ.എസ്.ആർ.ടി.സിയുടെ ഗവി ഉല്ലാസയാത്ര ബസ് വീണ്ടും വഴിയിൽ കുടുങ്ങി. തിങ്കളാഴ്ച രാവിലെ മൂഴിയാർ ഡാമിന് സമീപമാണ് ബസ് തകരാറിലായത്. കൊട്ടാരക്കര ഡിപ്പോയിൽനിന്നും 36 യാത്രക്കാരുമായി എത്തിയ ബസാണ് തകരാറിലായത്.

എന്‍ജിന്‍ തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമെന്നാണ് വിവരം. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും 36 യാത്രക്കാരുമായി എത്തിയ ബസാണ് കാനന പാതയിലകപ്പെട്ടത്. രാവിലെ വഴിയില്‍ കുരുങ്ങിയ സഞ്ചാരികളെ ഉച്ചയോടെയാണ് മറ്റൊരു ബസ് എത്തി കൊണ്ടുപോയത്.

കെ.എസ്.ആർ.ടി.സി ഗവി ഉല്ലാസ യാത്ര ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് ദിവസവും ലാഭകരമായി സർവിസ് ഓപറേറ്റ് ചെയ്യുന്നുണ്ട്. വൻ ലാഭമാണ് കോർപറേഷന് ഗവി യാത്രയിലൂടെ ലഭിക്കുന്നത്. എന്നാൽ, യാത്രയ്ക്കിടെ ബസുകൾ വഴിയിൽ കുടുങ്ങുന്നത് ആശങ്കക്ക് കാരണമായിട്ടുണ്ട്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ മണിക്കൂറുകളാണ് യാത്രക്കാര്‍ ബുദ്ധിമുട്ടിലാകുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments