കണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ എസ്. രാജേഷ് (11) മരിച്ചു. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് നാലരയോടെ കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപം ഇറക്കത്തിൽ വച്ച് നിയന്ത്രണംവിട്ട ബസ് സംസ്ഥാന പാതയിലേക്ക് മറിയുകയായിരുന്നു. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.