തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽ വഴുതി വീണ് യുവതി മരിച്ചു. തമിഴ്നാട് മധുര സ്വദേശിനി കാർത്തിക ദേവി (35) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45നായിരുന്നു അപകടം ഉണ്ടായത്.
ക്രിസ്മസ് അവധി ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തി, പുനലൂർ- മധുര പാസഞ്ചർ ട്രെയിനിൽ കയറി മടങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ട്രെയിനിൽ കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് യുവതി വീഴുകയായിരുന്നു.
ഉടൻതന്നെ ട്രെയിൻ നിർത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.