Sunday, January 5, 2025

HomeNewsKeralaഒപ്പമുണ്ട് ; പെരിയ കേസിൽ ശിക്ഷിക്കപ്പെട്ടവരെ നേരിൽ കാണാനെത്തി ജില്ലാ സെക്രട്ടറി

ഒപ്പമുണ്ട് ; പെരിയ കേസിൽ ശിക്ഷിക്കപ്പെട്ടവരെ നേരിൽ കാണാനെത്തി ജില്ലാ സെക്രട്ടറി

spot_img
spot_img

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ നേരിൽ കണ്ടു. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍ വന്നതെന്ന് പ്രതികളെ കണ്ട ശേഷം മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റക്കാരെന്ന് കോടതിയാണ് പറഞ്ഞത്. അതില്‍ മറിച്ചൊരു അഭിപ്രായം പറയുന്നില്ല. പക്ഷേ ഇനിയും കോടതിയുണ്ടല്ലോയെന്നും മോഹനൻ കൂട്ടിച്ചേർത്തു. അപ്പീല്‍ നല്‍കുന്ന കാര്യം കാസര്‍കോട്ടെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വിവരിച്ചു.

പെരിയ കേസിലെ ശിക്ഷ വിധിയോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. പൊലീസ് കണ്ടെത്തിയതിനപ്പുറമൊന്നും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്നാണ് എംവി ഗോവിന്ദന്‍ കോട്ടയത്ത് പറഞ്ഞത്.

പാര്‍ട്ടി ഗൂഢാലോചനയില്‍ ഉണ്ടായ കൊലപാതകം അല്ലെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. എന്നാല്‍ തുടക്കം മുതല്‍ സിപിഎം ഗുഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ശ്രമിച്ചത്. വിധി ന്യായങ്ങള്‍ പരിശോധിച്ച് മറ്റ് ഉയര്‍ന്ന കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. രാഷ്ട്രീയമായ ലക്ഷ്യത്തോടെ സിപിഎമ്മിനെ ഈ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച നിലപാടിനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments