Thursday, January 23, 2025

HomeNewsKeralaമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു

spot_img
spot_img

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍
സംസ്ഥാന പ്രസിഡന്റുമായിരുന്ന പിഎന്‍ പ്രസന്നകുമാര്‍ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രസന്നകുമാര്‍, ചെക്കോസ്ലൊവാക്യയിലെ പ്രാഗില്‍ നിന്നും ജേണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു.

1974ല്‍ വീക്ഷണം വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ പത്രാധിപസമിതിയില്‍ ചേര്‍ന്നു. പിന്നീട് വീക്ഷണം പത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറും പിന്നീട് ചീഫ് റിപ്പോര്‍ട്ടറുമായി. വീക്ഷണം സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ വര്‍ക്കിങ് കമ്മിറ്റി അംഗവും ട്രഷററുമായി പ്രവര്‍ത്തിച്ചു. ഒരു ദശകത്തിലേറെ എറണാകുളം പ്രസ് ക്ലബിന്റെ സെക്രട്ടറിയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments