കൊച്ചി: തുടര്‍ച്ചയായി അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെതിര പരാതി നല്‍കിയ നടി ഹണി റോസിനെ വിമര്‍ശിച്ച് നടിയും അവതാരകയുമായ ഫറ ഷിബില. സൈബര്‍ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെങ്കിലും ഹണി റോസിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്ന് ഫറ ഷിബില വ്യക്തമാക്കി.
വളരെ ബുദ്ധിപരമായി ആണ്‍ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തി വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വിഡിയോകള്‍ ഷെയര്‍ ചെയ്യുന്ന ഹണി റോസിന്റെ പ്രവര്‍ത്തികള്‍ അത്ര നിഷ്‌കളങ്കമല്ലെന്നാണ് ഫറ ഷിബിലയുടെ നിരീക്ഷണം. ഉപജീവനത്തിനായി ഉദ്ഘാടനങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ലെങ്കിലും സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയല്‍ അതിനെതിരെയുള്ള പോരാട്ടങ്ങളെ ഹണി റോസിന്റെ പ്രവര്‍ത്തികള്‍ ബാധിക്കും എന്നും ഫറ ഷിബില പറയുന്നു.
‘സൈബര്‍ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ്സ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പക്ഷെ ‘എന്റെ മേഖല ഇതായത് കൊണ്ട്, ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നു, ഞാന്‍ പോയി ഉദ്ഘാടനം ചെയ്യുന്നു’ അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങള്‍ എന്ന് തോന്നുന്നില്ല. മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി ആണ്‍ നോട്ടങ്ങളെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വിഡിയോകള്‍ റി ഷെയര്‍ ചെയ്യുന്നത് എന്ത് മാതൃകയാണ് നല്‍കുന്നത്? സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയില്‍, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീര്‍ച്ചയായും ബാധിക്കും.
മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ‘ഇവര്‍ എന്താണ് ഈ കാണിക്കുന്നത്?’ എന്ന് എങ്കിലും പരാമര്‍ശിക്കാത്തവര്‍ ഈ കൊച്ച് കേരളത്തില്‍ ഉണ്ടോ?
ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാന്‍ കാണുന്നു. ഒരുപക്ഷേ, അവര്‍ കോണ്‍ഷ്യസ് ആയി ഒരു ട്രെന്‍ഡ് സെറ്റ് ചെയ്തതായിരിക്കില്ല. ഇന്‍ഫ്‌ലുന്‍സ് ചെയ്യാന്‍ ഉദേശിച്ചിട്ടുമുണ്ടാവില്ല. സര്‍വൈവല്‍ ആണ് അവര്‍ക്ക് ഉദ്ഘാടന പരിപാടികള്‍ എന്നും മനസിലാക്കുന്നു. ‘ഉദ്ദേശ്യത്തേക്കാള്‍ അത് നല്‍കുന്ന സ്വാധീനം പ്രധാനമാണ്’ ശരിയാണോ? ധാര്‍മ്മികമായി തെറ്റുള്ളതൊന്നും പൊളിറ്റിക്കലി കറക്റ്റ് ആയില്ല,’ ഫറ ഷിബില പറഞ്ഞു.
ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ഫറ ഷിബില. ടെലിവിഷന്‍ അവതാരകയായും ഫറ ഷിബില പ്രവര്‍ത്തിച്ചിട്ടുണ്ട്.