Sunday, April 20, 2025

HomeNewsKeralaകേരളം മുതല്‍ ലക്ഷദ്വീപുവരെയുള്ള പ്രദേശങ്ങളുടെ വികസനം: പദ്ധതിരേഖകളുമായി പ്ലാനിംഗ് വിദ്യാര്‍ത്ഥികള്‍

കേരളം മുതല്‍ ലക്ഷദ്വീപുവരെയുള്ള പ്രദേശങ്ങളുടെ വികസനം: പദ്ധതിരേഖകളുമായി പ്ലാനിംഗ് വിദ്യാര്‍ത്ഥികള്‍

spot_img
spot_img

തിരുവനന്തപുരം: കേരളത്തിലെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളെ സുന്ദരമായി നിലനിര്‍ത്താനുള്ള ആശയങ്ങളുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. 73-ാമത് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് (ഐടിപിഐ) സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോയിലാണ് പ്ലാനിംഗ് വിദ്യാര്‍ത്ഥികളുടെ വിവിധ ആശയങ്ങള്‍ ശ്രദ്ധേയമാകുന്നത്.
‘ഇന്‍റലിജന്‍റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സ്’ എന്ന വിഷയത്തിലൂന്നിയുള്ള പ്രദര്‍ശനത്തില്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം, ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂര്‍, ടികെഎം എഞ്ചിനീയറിംഗ് കോളേജ് കൊല്ലം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്നിവിടങ്ങളിലെ പ്ലാനിംഗ് വിദ്യാര്‍ത്ഥികള്‍ നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതന പദ്ധതികളും പരിഹാരങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് ശക്തിപ്പെടുത്തുന്നതിനും ഇന്‍റലിജന്‍റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സിന്‍റെ വികസനത്തിന് സംഭാവനകള്‍ നല്‍കുന്നതിനും പ്രയോജനകരമായ വിധത്തിലാണ് എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്.
ഓരോ  പ്രദേശത്തേയും കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അത്തരം പ്രദേശങ്ങളിലെ ടൂറിസം വികസന സാധ്യതകളും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. കതിര്‍വഞ്ചി എന്ന പേരില്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂരിലെ അര്‍ബന്‍ ഡവലപ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ‘ഫാം-ടൂറിസം സര്‍ക്യൂട്ട്’ ആശയം കൃഷിഭൂമിയെ നിലനിര്‍ത്തിക്കൊണ്ട് ലഭ്യമായ വിഭവങ്ങളെ പ്രയോജനപ്പെടുത്തി പ്രദേശിക തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്ന ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. 
കേരളത്തിലെ ശബരിമലയില്‍ തുടങ്ങി ലക്ഷദ്വീപ സമൂഹത്തിലെ മിനിക്കോയ് ദ്വീപുകളുടെ വികസന സാധ്യതകള്‍ വരെ തിരുവനന്തപുരം ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടേയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള പരിഹാരമാര്‍ഗങ്ങളും വിദ്യാര്‍ത്ഥികളുടെ സ്റ്റാളില്‍ ഇടംപിടിച്ചിട്ടുണ്ട്. നഗരപ്രദേശം, കാര്‍ഷികഭൂമി, തീരപ്രദേശം, നദീതടം, ഉയരം കൂടിയ പ്രദേശം തുടങ്ങിയവയുടെ സുസ്ഥിരവും സമഗ്രവുമായ വികസന പദ്ധതിരേഖകളും ശ്രദ്ധേയമാണ്. 
പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ജലസംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളില്‍ സുസ്ഥിരത ഉറപ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങളും ‘സിറ്റി ത്രൂ ഹര്‍ ഐസ്’ എന്ന വിഷയത്തില്‍ ഐടിപിഐ സംഘടിപ്പിച്ച പോസ്റ്റര്‍ മത്സരത്തിലെ മികച്ച അവതരണങ്ങളും എക്സ്പോയെ ആകര്‍ഷകമാക്കുന്നു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി കോഴിക്കോട്ട് ആരംഭിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെസ്റ്റിങ് ലാബായ ‘മാറ്റര്‍’ മെറ്റീരിയല്‍ ടെസ്റ്റിങ്ങ് ലാബിന്‍റെ പ്രവര്‍ത്തനങ്ങളും സാങ്കേതികവിദ്യയും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാള്‍, പാര്‍പ്പിടരംഗത്തെ ആധുനികസാങ്കേതികവിദ്യാസേവനങ്ങള്‍ യുഎല്‍ ടെക്നോളജി ഡെവലപ്മെന്‍റ് കമ്പനി, അദാനി സിമന്‍റ് എന്നിവയുടെ സ്റ്റാളുകളും എക്സ്പോയിലുണ്ട്.

ലാറി ബേക്കര്‍ മോഡല്‍ മുളവീടുകളുടേയും മണ്‍വീടുകളുടേയും നിര്‍മ്മാണരീതികളും അതുമായി ബന്ധപ്പെട്ട മാലിന്യ സംസ്ക്കരണരീതികളും ലാറി ബേക്കര്‍ സെന്‍റര്‍ ഫോര്‍ ഹാബിറ്റാറ്റ് സ്റ്റഡീസിന്‍റെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലാറി ബേക്കര്‍ മോഡലുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. 
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യയുടെ ബുക്ക് കഫേ, ‘കേരള സ്പൈസസ്’ സ്റ്റാള്‍ എന്നിവയും എക്സ്പോയെ ആകര്‍ഷകമാക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments