Sunday, February 23, 2025

HomeNewsKeralaസിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു.പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു.പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ

spot_img
spot_img

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു.പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ. എം.എസ്. അരുൺകുമാർ എംഎൽഎയെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആർ. നാസർ ജില്ലാ സെക്രട്ടറിയായി തുടരും. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണു ജില്ലാ കമ്മിറ്റിയിലെ മറ്റു പുതുമുഖങ്ങൾ.

അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്നും 5 പേരെ ഒഴിവാക്കി. എം. സുരേന്ദ്രൻ, ജി. വേണുഗോപാൽ, പി. അരവിന്ദാക്ഷൻ, ജലജ ചന്ദ്രൻ, എൻ. ശിവദാസൻ എന്നിവരെയാണ് ഒഴിവാക്കിയത്.

സാമ്പത്തിക ആരോപണം നേരിട്ടുന്ന ശിവദാസനെ കായംകുളം ഏരിയ കമ്മിറ്റിയിൽ നിന്നും ഇത്തവണ ഒഴിവാക്കിയിരുന്നു. എം.സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവർ പ്രായപരിധി നിബന്ധന പ്രകാരമാണ് ഒഴിവായത്. 46 അംഗ ജില്ലാ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ 47 അംഗ കമ്മിറ്റിയായിരുന്നു. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments