കോട്ടയം ∙ ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നു 41.52 ലക്ഷം രൂപ തട്ടിയ കേസിൽ, ബെംഗളൂരു സ്വദേശികളായ യുവതിയെയും യുവാവിനെയും വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈദികൻ ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തി പലതവണകളായി വൈദികനിൽ നിന്ന് 41,52,000 രൂപ തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി. വൈക്കം എസ്ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.