Monday, January 13, 2025

HomeNewsKeralaഎറണാകുളം- അങ്കമാലി അതിരൂപതയിലെ വിമത വൈദീകരുടെ സമരം അവസാനിച്ചു

എറണാകുളം- അങ്കമാലി അതിരൂപതയിലെ വിമത വൈദീകരുടെ സമരം അവസാനിച്ചു

spot_img
spot_img

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദീകര്‍ നടത്തി വന്നസമരം അവസാനിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് താത്കാലിക സമവായം ഉണ്ടായത്. . പൂര്‍ണമായ പ്രശനപരിഹാരത്തിന് പാംപ്ലാനി വൈദികരോട് ഒരു മാസം സമയം ആവശ്യപ്പെട്ടു. ഇത് വൈദികര്‍ സമ്മതിച്ചതായാണ് വിവരം.

കാര്യങ്ങള്‍ സമവായത്തിലേക്കെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചര്‍ച്ചയ്ക്ക് ശേഷം വിശദീകരിച്ചു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു മാസത്തെ സമയം ചോദിച്ചു. ഇത് വൈദികര്‍ സമ്മതിച്ചു. പ്രാര്‍ത്ഥനയജ്ജം വൈദികര്‍ അവസാനിപ്പിച്ചു. രാത്രിയും രാവിലെയുമായി എല്ലാവരും മടങ്ങും. പ്രശ്‌നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വിശദീകരിച്ചു.

21 വൈദികരുടെ സഹനത്തിന് ഫലം ഉണ്ടായെന്ന് സമരം ചെയ്ത വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പ്രതികരിച്ചു. കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉറപ്പു നല്‍കി. ഈ മാസം 20ന് അടുത്ത ചര്‍ച്ച നടക്കും. അതിനുമുന്‍പ് ബിഷപ്പ് ഹൗസിന്റെ ഗേറ്റുകള്‍ എല്ലാവര്‍ക്കുമായി തുറന്നിടും. ബിഷപ്പ് ഹൗസില്‍ നിന്നും പൊലീസിനെ പൂര്‍ണമായി പിന്‍വലിക്കുമെന്നും ഉറപ്പുനല്‍കി. വൈദികര്‍ക്കെതിരായ ശിക്ഷാനടപടികളില്‍ തുടര്‍നടപടികള്‍ വിഷയം പഠിച്ച ശേഷം മാത്രമെന്നും ഫാ. പാംപ്ലാനി ഉറപ്പുനല്‍കിയതായും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments