Thursday, January 23, 2025

HomeNewsKeralaമലങ്കരയുടെ വലിയ മാര്‍ ബസേലിയോസിന്റെ 61-ാം ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

മലങ്കരയുടെ വലിയ മാര്‍ ബസേലിയോസിന്റെ 61-ാം ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

spot_img
spot_img

കുവൈറ്റ്: മലങ്കര സഭയുടെ മൂന്നാമത് കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 61-ാം ഓര്‍മ്മപ്പെരുന്നാള്‍ ഭക്ത്യാദരവുകളോടെ കൊണ്ടാടി.

പെരുന്നാളിനോടനുബന്ധിച്ച് നാഷണല്‍ ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കും, ധൂപപ്രാര്‍ത്ഥനയ്ക്കും മലങ്കരസഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കല്‍, സഹവികാരി റവ. ഫാ. മാത്യൂ തോമസ്, റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments