ആലപ്പുഴ: അന്തരിച്ച അനശ്വര സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ മകൾ കെ.ജാനമ്മ (77) അന്തരിച്ചു. മുല്ലയ്ക്കൽ ‘കാവേരി’യിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം ചാത്തനാട് വൈദ്യുത ശ്മശാനത്തിൽ. ഡോ. എൻ.ഗോപിനാഥൻ നായരാണ് (പിള്ളൈസ് ആശുപത്രി) ഭർത്താവ്.
മക്കൾ: ഡോ. രാജ് നായർ (സാഹിത്യകാരൻ, ചലച്ചിത്ര സംവിധായകൻ, ഓസ്ട്രേലിയ), ഐമ ദിനകർ (യുകെ). മരുമക്കൾ: ഡോ. അനൂത് ഇത്തഗാരുൺ (ഓസ്ട്രേലിയ), ഡോ. ദിനകർ (യുകെ).