2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം സ്വന്തമാക്കിയത്തിൻ്റെ ആഹ്ളാദത്തിലാണ് തലശ്ശേരി പോലീസ് സ്റ്റേഷന്. വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ സ്റ്റേഷന് മികവ് കാട്ടി. ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 91 ഉദ്യോഗസ്ഥരാണ് സ്റ്റേഷൻ്റെ അംഗബലം. ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന തലശ്ശേരി പോലീസ് സ്റ്റേഷന് പറയാനുള്ളത് വെറും കഥകളല്ല. അമാനുഷിക ധൈര്യത്തിൻ്റെ, ആത്മവിശ്വാസത്തിൻ്റെ കരുത്താണ്.
നക്സലുകള്‍ പോരാട്ടം ആരംഭിച്ച കാലം, സായുധാക്രമണത്തിലൂടെ വിപ്ലവം വരുമെന്ന് അടിയുറച്ച നക്സലുകള്‍ ആക്രമണം തുടങ്ങി. ആ നക്സല്‍ ആക്ഷൻ്റെ ഇരയാക്കപ്പെട്ട ആദ്യ പോലീസ് സ്റ്റേഷനാണ് ഇന്ന് അംഗീകാരത്തിൻ്റെ പടവുതാണ്ടുന്നത്. 2024-ല്‍ മുപ്പതില്‍ കൂടുതല്‍ കാപ്പ കേസുകളിലാണ് ഈ സ്റ്റേഷനില്‍ നിന്ന് നപടി സ്വീകരിച്ചത്. തൊട്ടില്‍പ്പാലം സ്വദേശിയായ ബിനു തോമസ് ആണ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍.
1899ലാണ് അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് സ്വകാര്യ കെട്ടിടത്തില്‍ സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത്. 1984 ഓഗസ്റ്റ് നാലിന് തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്തുള്ള കെട്ടിടത്തില്‍ സ്റ്റേഷന് പ്രവര്‍ത്തനം മാറ്റി. നേരത്തേ സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ ട്രാഫിക് യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്റ്റേഷന് കെട്ടിടം പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ചു. സ്റ്റേഷന് പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നക്സല്‍ ആക്രമണശ്രമമുണ്ടായത്. മൂന്ന് പോലീസുകാര്‍ക്ക് മുന്നില്‍ 300 സായുധധാരികളാണ് നിലയുറപ്പിചത്. ഭാഗ്യമോ നിര്‍ഭാഗ്യമോ അന്ന് പോലീസുകാരുടെ ചെറുത്തു നില്‍പ്പിൻ്റെ അടയാളമായിരുന്നു.
ഹെൽപ് ഡെസ്ക്, വിമൻ ഡസ്ക്, സീനിയർ സിറ്റിസൺ ഹെൽപ് ഡെസ്ക്, ജനമൈത്രി സംവിധാനം എന്നിവയുടെ പ്രവർത്തനവും സ്റ്റേഷനിൽ സജീവമാണ്. പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതിന് 254 കേസുകൾ 2023ൽ രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടിയുടെ ഭാഗമായി 11 പ്രതികൾക്കെതിരെ 2023ൽ കാപ്പനിയമം ചുമത്തിയിരുന്നു. ഇതേ വർഷം 1.75 കോടി രൂപയുടെ കള്ളപ്പണം പിടികൂടി ആദായ നികുതി വകുപ്പിന് കൈമാറി. എട്ട് കവർച്ച കേസുകളിലായി 13 പേരെ അറസ്റ്റ് ചെയ്തു. എം. അനിൽ, ബിജു ആൻ്റണി എന്നിവർ തലശ്ശേരി സി ഐ ആയിരുന്ന കാലയളവിലെ പ്രവർത്തനമാണ് അംഗീകാരത്തിന് ആധാരമായത്.
3 എസ് ഐ മാരുള്‍പ്പെടെ 79 ഉദ്യോഗസ്ഥരാണുള്ളത്. തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി വില്ലേജുകളാണ് സ്റ്റേഷൻ്റെ അധികാരപരിധി. സ്റ്റേഷൻ്റെ പ്രവര്‍ത്തന മികവാണ് നേട്ടത്തിന് അര്‍ഹമാക്കിയത്. മിക്ക കേസുകളിലും പ്രതികളെ പിടികൂടാന്‍ ഇതിനകം സാധിച്ചു എന്നതാണ് പുരസ്ക്കാരത്തിൻ്റെ മാറ്റ് കൂട്ടുന്നത്.