Wednesday, April 2, 2025

HomeNewsKeralaപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ പിടിയിൽ

പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ പിടിയിൽ

spot_img
spot_img

കണ്ണൂര്‍: പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ അറസ്റ്റിൽ. വായന്നൂര്‍ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാര്‍ സംഘടിതരായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വയനാട്ടിലെ പടിഞ്ഞാറെത്തറയില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്

പ്രതിക്കെതിരെ നേരത്തെയും കേസുകള്‍ നിലവിലുണ്ട്. തീവെയ്പ്പ് കേസിലും സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പൊലീസ് നീക്കം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments