Thursday, January 23, 2025

HomeNewsKeralaകേരള സഭയില്‍ സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന് തിരുവല്ലയില്‍ തുടക്കമായി

കേരള സഭയില്‍ സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന് തിരുവല്ലയില്‍ തുടക്കമായി

spot_img
spot_img

തിരുവല്ല: കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്റെയും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും നേതൃത്വത്തില്‍ സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന് തുടക്കമായി. തിരുവല്ല കാരയ്ക്കല്‍ സെന്റ ജോര്‍ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ ഓര്‍ത്തഡോക്സ് സഭാ സൂന്നഹദോസ് സെ ക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം, ബിഷപ്പ് തോമസ് സാമുവല്‍, മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, മാര്‍ത്തോമാ സഭ സെക്രട്ടറി റവ. എബി ടി. മാമന്‍ എന്നിവര്‍ പ്രസംഗിച്ചു. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസ്, തിരുവല്ല കിഴക്കന്‍ മുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളി, മുളന്തുരുത്തി ഉദയഗിരി മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി, കാഴിക്കോട് സിഎസ് ഐ കത്തീഡ്രല്‍, കടുത്തുരുത്തി സെന്റ് മേരീസ് സീറോ മലബാര്‍ പള്ളി, തൃശൂര്‍ മാര്‍ത്തമറിയം വലിയപള്ളി എന്നിവിടങ്ങളില്‍ വിവിധ ദിവസങ്ങളില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കും.

23ന് കടുത്തുരുത്തി താഴത്തുപള്ളിയില്‍ നടക്കുന്ന ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 25ന് പട്ടം സെന്റ് മേരീസ് കാമ്പസിലെ കാതോലിക്കേറ്റ് സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനം മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments