തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനഘോഷങ്ങളിലേക്ക് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്നുള്ള ആറ് എന്‍സിസി എയര്‍ വിംഗ് കേഡറ്റുകള്‍ തിരഞ്ഞെടുക്കപ്പെട്ടു.വണ്‍ കേരള എയര്‍ സ്‌ക്വാഡ്രണ്‍ കേഡറ്റുകള്‍ ആയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി – കേഡറ്റ് സര്‍ഗ്രന്റ് അസ്വിന്‍ ദേവ്, രണ്ടാം വര്‍ഷ വിദ്യര്‍ത്ഥികള്‍ ആയ ലീഡിംഗ് ് ഫ്ൈളറ്റ് കേഡറ്റ്‌സ് – ആദിത്യന്‍ എസ് എസ്, ആഷിഖ് എ എം, ഋഷികേശ് എ വി, സൂരജ് ജെ, വി എസ് അഖില്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എന്‍ സി സി ട്രിവാന്‍ഡ്രം ഗ്രൂപ്പ്‌നു കീഴില്‍ ഒരേ കോളജില്‍ നിന്നും ആറോളം വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി റിപ്പബ്ലിക് ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.
തിരഞ്ഞെടുക്കപ്പെട്ടവരില്‍ ആഷിഖ് ഓള്‍ ഇന്ത്യ ഗ്വാര്‍ഡ് ഓഫ് ഓണര്‍ വിഭാഗത്തിലും, ബാക്കി ഉള്ള അഞ്ച് പേര്‍ 27-ന് നടക്കുന്ന പ്രൈയിം മിനിസ്റ്റര്‍സ് റാലിയിലും ആണ് പങ്കെടുക്കുന്നത്.
വിമാനം പറത്തുന്നതില്‍ പരിശിലനം, സ്‌കീറ്റ് ഷൂട്ടിംങ്ങ്, റേഞ്ച് ഫയറിംഗ്, ഡ്രില്‍ എന്നിവയില്‍ വണ്‍കേരള എയര്‍ സ്‌ക്വാഡ്രണ്‍ എ.സി.സി കമാന്‍ഡിംഗ് ഓഫീസര്‍, വിംഗ് കമാന്‍ഡര്‍ ഗോപീകൃഷ്ണന്‍,ഫ്‌ലയിം ഓഫീസര്‍ ആന്റ്റോ എ പോള്‍ എന്നിവരുടെ കീഴില്‍ മികച്ച പരിശീലനമാണ് കേഡറ്റുകള്‍ക്ക് ലഭിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡേ. മീര ജോര്‍ജ്, കോളേജ് മാനേജ്‌മെന്റ്റ് എന്നിവരുടെ പിന്തുണയും ഈ മികച്ചനേട്ടത്തിനു പിന്നിലുണ്ട്.
വിവിധ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ മികവ് തെളിയിച്ചാണ് ആറ് പേരും തിരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള ക്യാംപില്‍ പരിശീലനത്തിലാണ് ഇവര്‍.