തിരുവനന്തപുരം : അഖില ലോക സഭൈക്യ പ്രാര്‍ത്ഥനാവാരത്തോടനുബന്ധിച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നന്തന്‍കോട് ജറുസലേം മാര്‍ത്താമോ ദേവാലയത്തില്‍ ഐക്യപ്രാര്‍ത്ഥന സംഘടിപ്പിച്ചു. ഇടവക വികാരി റവ. മനോജ് ഇടിക്കുള അധ്യക്ഷത വഹിച്ചു.
കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് കോര്‍ ഓഫീസര്‍ മേജര്‍ വി.എസ്. മോന്‍സി വചനസന്ദേശം നല്‍കി.
മലങ്കര കത്തോലിക്കാ സഭ ആയൂര്‍ വൈദീക ജില്ലാ വികാരി ഫാ. ജോണ്‍ അരീക്കല്‍, സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. അനീഷ് ടി. വര്‍ഗീസ്, വിന്‍സെന്‍ഷ്യല്‍ സഭാംഗം ഫാ. ജോര്‍ജ് കാളാശ്ശേരി എന്നിവര്‍ പ്രാര്‍ത്ഥന നയിച്ചു. യു.സി.എം. മുന്‍ പ്രസിഡന്റ് ഡോ. കോശി എം. ജോര്‍ജ്, പ്രോഗ്രാം ചെയര്‍മാന്‍ എം.ജി. ജയിംസ്, ചെറിയാന്‍ വര്‍ഗീസ്, മോളി സ്റ്റാന്‍ലി, സുബിന്‍ ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു. ഐക്യപ്രാര്‍ത്ഥന ശനിയാഴ്ച്ച മുട്ടട ഹോളിക്രോസ് കത്തോലിക്ക പള്ളിയില്‍ സമാപിക്കും.