പത്തനംതിട്ട: അടൂരിൽ പതിനേഴുകാരി ബലാത്സംഗത്തിന് ഇരയായതായി പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് ഹയർസെക്കൻഡറി വിദ്യാർഥിയായ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്.
2019-ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോൾ മുതലാണ് തുടർച്ചയായി പീഡനത്തിനരയാതെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ഇതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൗമാരക്കാരനടക്കം ഒൻപതു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തതായി അടൂർ പൊലീസ് അറിയിച്ചു. ഇനി 5 പേരെ കൂടി പിടികൂടാനുണ്ട്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവുമാണ് പ്രതികൾ.