തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് എഐസിസി ആഹ്വാനം ചെയ്ത ജയ് ബാപ്പു,ജയ് ഭീം,ജയ് സംവിധാന്‍ ക്യാമ്പയിന്‍ വിപുലമായ പരിപാടികളോടെ സംസ്ഥാന വ്യാപകമായി നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
മഹാത്മാ ഗാന്ധിയുടെയും ഡോ.ബി.ആര്‍.അംബേദ്ക്കറുടെയും ഭരണഘടനയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ജില്ലാ കേന്ദ്രങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും.ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ഡിസിസിയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും.തിരുവനന്തപുരം മുൻ കെപിസിസി പ്രസിഡൻറ് കെ മുരളീധരൻ , കൊല്ലം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി, പത്തനംതിട്ട ആൻ്റോ ആൻ്റണി എംപി,ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്,എറണാകുളം ഹൈബി ഈഡൻ എംപി, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ,ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു ,
തൃശ്ശൂർ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ,പാലക്കാട് വികെ ശ്രീകണ്ഠൻ എംപി , കോഴിക്കോട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഡോ.ശശി തരൂർ എംപി , വയനാട് കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി.സിദ്ദിഖ്, മലപ്പുറം രാഷ്ട്രീയകാര്യസമിതി അംഗം എ പി അനിൽകുമാർ,കാസർഗോഡ് ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ തുടങ്ങിയവർ ഡിസിസികളിൽ നടക്കുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ പതാക ഉയര്‍ത്തും. സേവാദള്‍ വാളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. കെപിസിസി ,ഡിസിസി ഭാരാവഹികളും ജനപ്രതിനിധികളും പങ്കെടുക്കും. എല്ലാ ബ്ലോക്ക്,മണ്ഡലം,ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തലങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടത്തും.