Friday, April 4, 2025

HomeNewsKeralaകടുവാപ്പേടിയില്‍ ജനം; ഫാഷന്‍ ഷോയില്‍ പാട്ട് പാടിത്തകര്‍ത്ത് വനം മന്ത്രി ശശീന്ദ്രന്‍

കടുവാപ്പേടിയില്‍ ജനം; ഫാഷന്‍ ഷോയില്‍ പാട്ട് പാടിത്തകര്‍ത്ത് വനം മന്ത്രി ശശീന്ദ്രന്‍

spot_img
spot_img

കോഴിക്കോട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ഭയന്ന് ജനം വലയുമ്പോള്‍ സംഭവ സ്ഥലത്ത് എത്താതെ കോഴിക്കോട് ഫാഷന്‍ ഷോയില്‍ പങ്കെടുത്ത വനംമന്ത്രി എ.കെ ശശീന്ദ്രന്റെ നടപടി വിവാദത്തില്‍. നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാമിലാണ് മന്ത്രി പങ്കെടുത്തത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ എത്തിയ മന്ത്രി പാട്ടുംപാടിയാണ് മടങ്ങിയത്.

മേഖലയില്‍ ജനം പരിഭ്രാന്തിയില്‍ തുടരുമ്പോഴും മന്ത്രി ഇവിടെ എത്താനോ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ തയ്യാറായിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. അതിനിടയിലാണ് മന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടുപാടി തകര്‍ത്തത്.

അതേസമയം വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ എത്തിയ ശശീന്ദ്രനെതിരെ വന്‍ ജനരോഷം. പ്രതിഷേധങ്ങള്‍ക്കിടയില്‍ അദ്ദേഹം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടുകാരുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിനിടയില്‍ വഴിയിലുടനീളം മന്ത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തടിച്ചുകൂടി. വന്‍ജനരോഷത്തിനിടയിലും രാധയുടെ വീട്ടിലെത്തി മകന്‍ അനിലിന് താത്കാലിക നിയമന ഉത്തരവ് കൈമാറിയാണ് മന്ത്രി മടങ്ങിയത്. ഗസ്റ്റ്ഹൗസില്‍ മന്ത്രി നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

വഴിയില്‍ കിടന്നും ഇരുന്നും ജനങ്ങള്‍ പ്രതിഷേധിച്ചതോടെ മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. മന്ത്രി നേരത്തേ നടത്തിയ പ്രസ്താവനകള്‍ മന്ത്രി പിന്‍വലിക്കണം എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കാട്ടില്‍ വച്ച് രാധ ആക്രമിക്കപ്പെട്ടു, നാട്ടുകാരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി വീശല്‍ പ്രതിഷേധവും നടന്നു. ”നീ പാട്ട് വെക്ക്, പാട്ട് വെക്കെടാ, ആ മൈക്ക് കൊടുക്ക് അയാള്‍ പാടട്ടെ…” എന്നുമെല്ലാം വിളിച്ചു പറഞ്ഞായിരുന്നു പ്രതിഷേധം. പാട്ടുപാടിയ സംഭവത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്ന് മന്ത്രി പിന്നീട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments