Wednesday, March 12, 2025

HomeNewsKeralaരഞ്ജി ട്രോഫി ക്വാർട്ടർ പ്രതീക്ഷകള്‍ നിലനിര്‍ത്തി കേരളം ബംഗാളിനെതിരേ

രഞ്ജി ട്രോഫി ക്വാർട്ടർ പ്രതീക്ഷകള്‍ നിലനിര്‍ത്തി കേരളം ബംഗാളിനെതിരേ

spot_img
spot_img

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം നാള ബീഹാറിനെ നേരിടും. രാവിലെ 9.30 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. മധ്യപ്രദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡുള്‍പ്പെടെ സമനില നേടിയതോടെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമായി. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് ജയവും മൂന്ന് സമനിലകളുമായി 26 പോയന്റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയിന്റുമായി കര്‍ണാടകയാണ് മൂന്നാമത്. പഞ്ചാബിനെതിരെ ഇന്നിങ്‌സ് ജയം നേടിയാണ് കര്‍ണാടക മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്. സി.കെ നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഏദന്‍ അപ്പിള്‍ടോമും വരുണ്‍ നായനാരും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments