Tuesday, April 1, 2025

HomeNewsKeralaപെറ്റ് ഷോപ്പിലെ നായക്കുട്ടി മോഷണം; എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ

പെറ്റ് ഷോപ്പിലെ നായക്കുട്ടി മോഷണം; എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ

spot_img
spot_img

കൊച്ചി∙ കൊച്ചിയിലെ പെറ്റ്ഷോപ്പിൽ നായക്കുട്ടിയെ മോഷ്ടിച്ചവർ പിടിയിൽ.  എൻജിനീയറിങ് വിദ്യാർഥികളായ നിഖിലും ശ്രേയയുമാണ് പിടിയിലായത്. 15,000 രൂപ വിലയുള്ള നായക്കുട്ടിയെ ആണ് ഇവർ മോഷ്ടിച്ചത്. ഇവർ മോഷ്ടിച്ച നായയെ കണ്ടെത്തി.

നിഖിലും ശ്രേയയും കർണാടക സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. ഉഡുപ്പിയിലെ താമസ സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കിൽ കൊച്ചിയിലെത്തി നായയെ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി ഏഴു മണിയോടെ ,പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായാണ് യുവതിയും യുവാവും ബൈക്കിൽ‌ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിലടച്ചിരുന്ന നായ്‌ക്കുട്ടിയെ യുവതി എടുക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഹെൽമറ്റിലേക്ക് വയ്ക്കുകയുമായിരുന്നു. ഇടപ്പള്ളി സ്വദേശിയിൽനിന്നു കടയുടമ കഴിഞ്ഞ ദിവസം വാങ്ങിച്ച മൂന്നു നായ്ക്കുട്ടികളിൽ ഒന്നിനെയാണ് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിക്കു വിൽക്കുന്നതിനായാണ് രണ്ടു നായ്ക്കുട്ടികളെ കടയിൽ കൊണ്ടുവന്നത്.

യുവതിയും യുവാവും കടയിൽനിന്നു പോയതിനു പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഓടിപ്പോയെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. അപ്പോഴാണ് യുവതിയും യുവാവും നായ്‌ക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments