Sunday, September 8, 2024

HomeNewsKeralaകടന്നലുകൾ കൂട്ടമായി ആക്രമിച്ചു, 83കാരന് ദാരുണാന്ത്യം

കടന്നലുകൾ കൂട്ടമായി ആക്രമിച്ചു, 83കാരന് ദാരുണാന്ത്യം

spot_img
spot_img

ഇടുക്കി: പറമ്ബില്‍ ജോലി ചെയ്യുന്നതിനിടെ കടന്നല്‍കൂട്ടത്തിന്‍റെ ആക്രമണത്തില്‍ 83കാരന്‍ മരിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

തേങ്ങാക്കല്‍ പൂണ്ടിക്കുളം പുതുപറമ്ബില്‍ പിസി മാത്യുവാണ് മരിച്ചത്.

ഇന്ന് രാവിലെ സ്വന്തം പറമ്ബില്‍ കൃഷി പണി ചെയ്യുന്നതിനിടെയായിരുന്നു പി സി മാത്യൂവിനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. കടന്നല്‍ ആക്രമണത്തില്‍ അവശനായ പി സി മാത്യുവിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments