Sunday, September 8, 2024

HomeNewsKeralaസീബ്രാലൈനില്‍ മുന്‍ഗണന കാല്‍നടയാത്രക്കാര്‍ക്ക്; ഹൈക്കോടതി

സീബ്രാലൈനില്‍ മുന്‍ഗണന കാല്‍നടയാത്രക്കാര്‍ക്ക്; ഹൈക്കോടതി

spot_img
spot_img

കൊച്ചി: സീബ്രാലൈനുകളില്‍ പ്രഥമ പരിഗണന കാല്‍നടയാത്രക്കാര്‍ക്കെന്ന് ഹൈക്കോടതി.

സീബ്രാലൈനുകളില്‍ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം അപകടമുണ്ടാക്കിയ വാഹത്തിന്റെ ഡ്രൈവര്‍ക്കായിരിക്കുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ജംഗ്ഷനുകളിലും സീബ്രലൈനുള്ള ഭാഗത്തും വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിയമപരമായി ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രധാന റോഡുകളിലെല്ലാം സീബ്രാലൈനുകള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

കോഴിക്കോടു സ്വദേശിനി ഡൊറീന റോള മെന്‍ഡെന്‍സ (50) കണ്ണൂര്‍ ചെറുകരയില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ പൊലീസ് ജീപ്പിടിച്ചു മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന തലശേരി എംഎസിടിയുടെ വിധിക്കെതിരെ സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പു നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ഉത്തരവ്. ആശ്രിതര്‍ക്ക് 48.32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തലശേരി എംഎസിടിയുടെ ഉത്തരവ്.

2015 ഫെബ്രുവരി 10നാണ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഡൊറീന അപകടത്തില്‍പ്പെട്ടത്. അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതാണ് അപകടകാരണമെന്നാണ് സര്‍ക്കാര്‍ വാദം. ഇത് കണക്കിലെടുക്കാതെയാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്നും വാദിച്ചു.

എന്നാല്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്ബോഴാണ് അപകടമുണ്ടായതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സീബ്രാ ലൈനില്‍ വാഹനം നിര്‍ത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യണമെന്ന് നിയമമുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. തുടര്‍ റിപ്പോര്‍ട്ടിനായി മാര്‍ച്ച്‌ 10നു ഹര്‍ജി വീണ്ടും പരിഗണിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments