Wednesday, April 2, 2025

HomeNewsKeralaഹോട്ടൽ ഭക്ഷണത്തിന് അമ്മമാര്‍ വിളമ്ബുന്ന സംതൃപ്തി ലഭിക്കണം: മുഖ്യമന്ത്രി

ഹോട്ടൽ ഭക്ഷണത്തിന് അമ്മമാര്‍ വിളമ്ബുന്ന സംതൃപ്തി ലഭിക്കണം: മുഖ്യമന്ത്രി

spot_img
spot_img

കൊച്ചി: ഹോട്ടലുകളില്‍ നല്ല ഭക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകള്‍ക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്നും ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് അവരുടെ അമ്മമാര്‍ വിളമ്ബുന്ന സംതൃപ്തി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷണത്തില്‍ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്ബോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്റോറന്റുകളും. ഭക്ഷണത്തില്‍ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്ബോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. കൃത്യത പാലിച്ചുപോകാന്‍ എല്ലാവരും തയ്യാറാകണം. ഹോട്ടലുകള്‍ നേരിടുന്ന പ്രധാനപ്രതിസന്ധി വിലക്കയറ്റമാണ്. വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നത്.

ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കു പോലും ജിഎസ് ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നാട്ടിലെ ഭക്ഷണരീതികള്‍ പിന്തുടര്‍ന്നപ്പോള്‍ ഒന്നും ഇവിടെ പ്രശ്നം ഉണ്ടായിരുന്നില്ല. ഭക്ഷണകാര്യത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments