കോഴിക്കോട്: സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് വിഭാഗങ്ങളെയല്ലാതെ ഇസ്ലാം അംഗീകരിക്കുന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ എന്നത് വ്യാജ മാനസികാവസ്ഥയാണ്. അതിനെ എതിര്‍ത്താല്‍ പിന്തിരിപ്പനാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രാന്‍സ്ജെന്‍ഡര്‍ പ്രസവിച്ചുവെന്ന് പറഞ്ഞ് മാധ്യങ്ങള്‍ അടക്കം ആഘോഷിക്കുകയാണ്. പുറത്തുള്ള ചില ശരീരഭാഗങ്ങള്‍ മുറിച്ചുകളഞ്ഞാലും അകത്തുള്ളത് അവിടെത്തന്നെ ഉണ്ടാകും. യഥാര്‍ഥത്തില്‍ സ്ത്രീയാണ് പ്രസവിച്ചതെന്നും സലാം പറഞ്ഞു.