തിരുവനന്തപുരം. ഒരു അന്വേഷണത്തിനും മുഖ്യമന്ത്രി പിണറായി വിജയനെ തൊടാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ശിവശങ്കര്‍ പാര്‍ട്ടി വക്താവല്ല. അയാള്‍ ജയിലില്‍ കിടക്കട്ടെ. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ല. അന്വേഷണ ഏജന്‍സി വ്യാജ തെളിവാണ് കോടതിയില്‍ ഹാജരാക്കിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയെ പോലൊരു ക്രിമിനലിനെ പാര്‍ട്ടിക്കുള്ളില്‍ വേണ്ട. ജനവിരുദ്ധമായതൊന്നും പാര്‍ട്ടി ചെയ്യില്ല.
സംസ്ഥാനം വര്‍ധിപ്പിച്ച നികുതി കുറയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രം നികുതി വര്‍ധിപ്പിച്ചാല്‍ സിപിഎം സമരം ചെയ്യും. കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്ബോള്‍ പ്രതിഷേധിക്കാത്തവരാണ് കേരളം കൂട്ടുമ്ബോള്‍ പ്രതിഷേധിക്കുന്നത്. അത് രാഷ്ട്രീയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാളെ കാസര്‍കോട് നിന്നും ആരംഭിക്കാനിരിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയ്ക്ക് മുന്നോടിയായാണ് എം വി ഗോവിന്ദന്റെ പ്രതികരണം. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.