2018ല്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ തീവെച്ചതിന് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൃഷ്ണകുമാറിനെ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കേസിലെ പ്രതികളായ കൃഷ്ണകുമാര്‍, പ്രകാശ്, ശബരി എന്നിവരും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്‌എസ്) പ്രവര്‍ത്തകരാണ്.
സുഹൃത്ത് പ്രകാശിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസില്‍ കൃഷ്ണകുമാറിനെ റിമാന്‍ഡ് ചെയ്തിരുന്നു. ശബരി ഒളിവിലാണ്. സ്വാമി സന്ദീപാനന്ദ ഗിരിയോടുള്ള വൈരാഗ്യമാണ് ഇവരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.