ന്യൂഡല്‍ഹി ; പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ കെ പി എം മുസ്തഫയുടെ ഹർജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ നജീബ് കാന്തപുരം എം എല്‍ എ സുപ്രീം കോടതിയില്‍ നല്‍കിയ ഹർജി പിന്‍വലിച്ചു.
ഹൈക്കോടതിയില്‍ വിചാരണ തുടരാമെന്ന് സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ഹര്‍ജി നജീബ് കാന്തപുരം പിന്‍വലിച്ചത്.
അതേസമയം, ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായപ്പെടാനില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
നജീബ് കാന്തപുരത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വിയും ഹാരിസ് ബീരാനും ഹാജരായി. കെ പി എം മുസ്തഫക്ക് വേണ്ടി സി യു സിംഗും ഇ എം എസ് അനാമും എം എസ് വിഷ്ണു ശങ്കറും ഹാജരായി.