Sunday, September 8, 2024

HomeNewsKeralaഭർത്താവിന്റെ ഓർമ്മയ്ക്കായി ഭാര്യ നിർമ്മിച്ച സ്വകാര്യ മ്യൂസിയം.

ഭർത്താവിന്റെ ഓർമ്മയ്ക്കായി ഭാര്യ നിർമ്മിച്ച സ്വകാര്യ മ്യൂസിയം.

spot_img
spot_img

കേരളത്തിലെ കയർ വ്യവസായ മേഖലയിലെ പുരോഗമനത്തിനായി മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് രവി കരുണാകരൻ.രവി കരുണാകരൻ 2003 ലാണ് അന്തരിച്ചത്. മരണശേഷം അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായി ഭാര്യ ബെറ്റി കരൺ നിർമ്മിച്ചതാണ് രവി കരുണാകരൻ മ്യൂസിയം.ക്രിസ്റ്റൽ ശേഖരണവും ആനകൊമ്പുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ മ്യൂസിയം കൂടിയാണ് ആലപ്പുഴയിലെ രവി കരുണാകരൻ മ്യൂസിയം.1948ൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ബ്യൂക്ക് സൂപ്പർ കാർ, 24 കാരറ്റ് സ്വർണലേഖനം ചെയ്ത ടീ സെറ്റ്, ചൈനീസ് ഡ്രസിങ് ടേബിൾ, നൂറ്റാണ്ടു പഴക്കമുള്ള മെയ്സൻ ശിൽപങ്ങൾ, സ്വറോസ്കി ക്രിസ്റ്റൽ ശിൽപങ്ങളുടെ പ്രത്യേക പതിപ്പുകൾ, പാപുവ ന്യൂഗിനിയിലെ പരമ്പരാഗത പ്രതിമ, സാർ കുടുംബത്തിന്റെ പോഴ്സലൈൻ ചിത്രം, ആനക്കൊമ്പിൽ തീർത്ത ദശാവതാരം എന്നിങ്ങനെ പട്ടിക നീളുന്നു. ഒപ്പം 200 ചതുരശ്രയടി വിസ്തീർണത്തിൽ ചുവർചിത്രവും
വിദേശ രാജ്യങ്ങളിൽ നിന്നും തന്റെ ഭാര്യക്ക് രവി കരുണാകരൻ സമ്മാനിച്ച നിരവധി വസ്തുക്കളും ശേഖരത്തിലുണ്ട് 30,000 ചതുരഷ്ട്ര അടി വലിപ്പമുണ്ട് ബെറ്റി തന്റെ പ്രിയതമനായി ഒരുക്കിയ മനോഹര മ്യൂസിയത്തിന്റെ വലിപ്പം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments