Monday, February 3, 2025

HomeNewsKeralaകാർഷിക മേഖലയിയെ അപൂർവ കാഴ്ച്ചകളുമായി ചൈതന്യ കാർഷികമേള

കാർഷിക മേഖലയിയെ അപൂർവ കാഴ്ച്ചകളുമായി ചൈതന്യ കാർഷികമേള

spot_img
spot_img

കോട്ടയം: കാർഷിക മേഖലയിയെ അപൂർവ കാഴ്ച്ചകളുമായി ചൈതന്യ കാർഷികമേള .കോട്ടയം അതിരൂപതയുടെസാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പിൻ്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാ മത് ചൈതന്യ കാർഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന കാർഷിക വിള പ്രദർശന പവിലിയൻ്റെ ഉദ്ഘാടനം കോട്ടയം ജില്ലാ കളക്‌ടർ ജോൺ വി. സാമുവേൽ ഐ.എ.എസ് നിർവ്വഹിച്ചു

. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ട‌ർ ഫാ. സുനിൽ പെരുമാനൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സ‌ൺ ലൗലി ജോർജ്ജ്, കോട്ടയം അതിരൂപത പാസ്റ്ററൽ കോർഡിനേറ്റർ റവ. ഡോ. മാത്യു മണക്കാട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ്ജ് കുര്യൻ, കെ.എസ്.എസ്.എസ് അസി. ഡയറക്‌ടർ ഫാ. ഷെറിൻ കുരിക്കിലേട്ട്, കെ.എസ്.എസ്.എസ് കോർഡിനേറ്റർ മേരി ഫിലിപ്പ്, കർഷക പ്രതിനിധികൾ, കെ.എസ്‌.എസ്.എസ് സ്റ്റ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽപങ്കെടുത്തു.

കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെയും കർഷക പ്രതിനിധികളുടെയും നേതൃത്വത്തിൽ വൈവിധ്യങ്ങളായ കാർഷിക വിളകളുടെ വിപുലമായ ശേഖരമാണ് വിളപ്രദർശന പവിലിയനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ളത്. കാർഷിക സ്വാശ്രയസംഘ മഹോത്സവ ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

സ്വാശ്രയസംഘ മഹോത്സവത്തിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവനും കാർഷിക മേളയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദും നിർവ്വഹിച്ചു. ജോസ് കെ. മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, തോമസ് ചാഴികാടൻ എക്സ്.എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്ജ് എക്സ്. എം.എൽ.എ എന്നിവർ വിശിഷ്ട‌ാതിഥികളായി പങ്കെടുത്തു. കെ.എസ്.എസ്.എസ് മുൻ ഡയറക്‌ടറുംഅമേരിക്കയിലെ ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചർച്ച് വികാരിയുമായ റവ. ഫാ. അബ്രാഹം മുത്തോലത്ത് മുഖ്യപ്രഭാഷണം നടത്തി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ്, കോട്ടയം അതിരൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കോട്ടയം പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ജോ ജോസഫ്, സെന്റ് ജോസഫ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ അനിത എസ്.ജെ.സി, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ, കെ.എസ്.എസ്.എസ് അസി. ഡയറക്‌ടർ ഫാ. ഷെറിൻ കുരിക്കിലേട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments