ദോഹ : മിസിസ് കേരള 2025 സൗന്ദര്യ മത്സരത്തില്‍ ഖത്തറിലെ പ്രവാസി വനിത തുഷാര നായര്‍ രണ്ടാം റണ്ണര്‍ അപ്പ് ആയി. മത്സരത്തില്‍ ബെസ്റ്റ് ഫോട്ടോജനിക് അവാര്‍ഡും തുഷാരയ്ക്ക് ലഭിച്ചു.
ഖത്തറിലെ ഒരു പ്രമുഖ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ തുഷാര കഴിഞ്ഞ അഞ്ച് വര്‍ഷമായി ഖത്തറിലാണ് താമസം. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പതോളം മലയാളികള്‍ പങ്കെടുത്തിരുന്നു. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ മത്സരം ഉദ്ഘാടനം ചെയ്തു.
സൗന്ദര്യ മത്സരത്തിന്റെ മൂന്ന് റൗണ്ടുകളിലും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മികച്ച ഉത്തരം നല്‍കാന്‍ സാധിച്ചതാണ് വിജയത്തിന് പിന്നിലെന്ന് തുഷാര പറഞ്ഞു. റേഡിയോ സുനോ നടത്തിയ ‘മലയാള മങ്ക’ മത്സരത്തില്‍ ബെസ്റ്റ് വോയ്സ് അവാര്‍ഡ് നേടിയതാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രചോദനമായതെന്ന് തുഷാര ് പറഞ്ഞു.
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനിയായ തുഷാര നായര്‍ പഠനം പൂര്‍ത്തിയാക്കി കുറച്ചു കാലം ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്നു. ഭര്‍ത്താവ് അമിത്. ഏകമകള്‍ ആദ്യ ‘ഗു’ എന്ന മലയാളി സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.