Friday, April 4, 2025

HomeNewsKeralaപന്തൽ നിർമ്മാണം പുരോഗമിക്കുന്നു, മാരാമൺ മഹായോഗത്തിന് ഇനിയും നാല് നാൾ

പന്തൽ നിർമ്മാണം പുരോഗമിക്കുന്നു, മാരാമൺ മഹായോഗത്തിന് ഇനിയും നാല് നാൾ

spot_img
spot_img

സജി പുല്ലാട്

മാരാമൺ: ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന മാരാമൺ കൺവെൻഷന്റെ പന്തൽ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. “നിൻറെ വചനം എൻറെ കാലിന് ദീപവും എൻറെ പാതയ്ക്ക് പ്രകാശവും ആകുന്നു” എന്ന തിരുവചനത്തിലെ പ്രകാശവും തെളിച്ച് പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകാംഗങ്ങൾ പന്തൽ നിർമാണത്തിൽ തികച്ചും വ്യാപൃതരായി. ഇടവക വികാരി റവ.ഡാനിയേൽ വർഗീസ്, സഹ വികാരി റവ. പ്രതീഷ് പി മാത്യു, മുൻ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയും ഇപ്പോൾ ഇടവകാംഗവുമായ റവ. ജോർജ് എബ്രഹാം, ഇടവക ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഓലമേച്ചിൽ നടത്തിയത്.

കൺവെൻഷന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ അഭിവന്ദ്യ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയും പന്തൽ സന്ദർശിക്കുകയുണ്ടായി.

കൃത്യനിഷ്ഠയോടെ പന്തലിന് വേണ്ടതായിട്ടുള്ള ഓലകൾ ലഭ്യതയനുസരിച്ച് ശേഖരിച്ച്, ഇടവകയ്ക്കായി വേർതിരിച്ചിട്ടുള്ള ഭാഗങ്ങൾ സമയബന്ധിതമായി കെട്ടി തീർക്കുവാൻ ഇടവക ഭാരവാഹികൾ ശ്രദ്ധിക്കുന്നു. ഇടവക മിഷൻ, സേവികാസംഘം, യുവജന സഖ്യം, എന്നീ സംഘടനകൾക്ക് ഒപ്പം സൺഡേ സ്കൂൾ കുട്ടികളും ഇതിൽ മുഖ്യപങ്ക് വഹി ക്കുന്നു. നിറഞ്ഞ മനസ്സോടെയും, ആവേശത്തോടെയും, സ്ത്രീകളും, കുട്ടികളും, ഒപ്പം ബസ്ക്യാമമാരും അത്യുല്സാഹത്തോടെ ഓലയും , കെട്ടുനാരും എടുത്തു ക്കൊടുത്ത് പന്തൽക്കെട്ടിന് നേതൃത്വം നൽകുന്ന പുരുഷന്മാരെ സഹായിക്കുന്നു.

ഇതിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഇടവക വികാരിയുടെയും, ഭാരവാഹികളുടെയും നന്ദിയും അതോടൊപ്പം സെഹിയോൻ സേവികാസംഘക്കാരുടെ സന്തോഷസൂചകമായി കപ്പയും,ചേമ്പും, ഏത്തക്ക പുഴുങ്ങിയതും, നാവിൽ രുചിയൂറുന്ന മീൻകറിയും, കാന്താരി മുളക് ചമ്മന്തിയും കൂട്ടി വിഭവസമൃദ്ധമായ ഒരു മിനി അത്താഴം കൂടി കഴിച്ച്, ദൈവത്തിനും നന്ദി അർപ്പിച്ചാണ് നൂറ്റിമുപ്പതിലധികം അംഗങ്ങൾ പങ്കെടുത്ത സെഹിയോൻ സംഘത്തിൻറെ മടക്കയാത്ര. ഫെബ്രുവരി 9നാണ് കൺവെൻഷൻ ആരംഭിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments