Friday, February 7, 2025

HomeNewsKeralaഅടൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചു; 2 യുവാക്കൾക്ക് ദാരുണാന്ത്യം

അടൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചു; 2 യുവാക്കൾക്ക് ദാരുണാന്ത്യം

spot_img
spot_img

പത്തനംതിട്ട : അടൂർ മിത്രപുരം നാൽപതിനായരംപടി ഭാഗത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. അടൂരില്‍നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്.

ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ഥ കാരണം അറിയാന്‍ സാധിക്കൂ എന്നും സംഭവസ്ഥലത്ത് വച്ചു തന്നെ ഇരുവരും മരണപ്പെട്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിൽ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments