Saturday, February 22, 2025

HomeNewsKeralaദൈവ വിശ്വാസം ജീവിത വിജയത്തിന്റെ അടിത്തറ: ഡോ. സി.വി. ആനന്ദ ബോസ്

ദൈവ വിശ്വാസം ജീവിത വിജയത്തിന്റെ അടിത്തറ: ഡോ. സി.വി. ആനന്ദ ബോസ്

spot_img
spot_img

തിരുവനന്തപുരം : ദൈവ വിശ്വാസം ജീവിത വിജയത്തിന്റെ അടിത്തറ ആണെും ദൈവത്തിന് മഹത്വമര്‍പ്പിച്ചുകൊണ്ടും മനുഷ്യ സമൂഹത്തിന്റെ സമാധാനത്തിനായും ശ്രമിക്കുക മാനവ സമൂഹത്തിന്റെ ദൗത്യമെന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പറഞ്ഞു. മലയാള ക്രൈസ്തവ സമൂഹത്തിന്റെ ആഗോള തലത്തിലുള്ള കൂട്ടായ്മയായ വേള്‍ഡ് കൗസില്‍ ഓഫ് മലയാളി ക്രിസ്ത്യന്‍സിന്റെ (ഡബ്ല്യു സി എം സി) റീജിയണല്‍ കോഫറന്‍സ് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

വിശ്വാസം ഏറ്റവുംകൂടുതല്‍ താലോലിക്കപ്പെടു സ്ഥലമാണ് മലയാളി മനസെന്നുംക്രൈസ്തവ സമൂഹം ലോകത്തിനും ഭാരതത്തിനും കേരളത്തിനും നല്‍കിയ സേവനം വിവരണാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിന്റെയും ആതുര ശുശ്രൂഷയുടെയും മന്ന പൊഴിക്കുവരാണ് ക്രിസ്ത്യാനികള്‍ . വിവിധ മതങ്ങളില്‍ ഉള്ളവര്‍ സഹകരിച്ച് വസിക്കുക ഭാരതത്തിന്റെ പ്രതേ്യകതയാണെും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ് അധ്യക്ഷത വഹിച്ചു. ഡോ. സസ്മിത് പത്ര എം.പി, ബിലീവേഴ്‌സ് ഈസ്റ്റേ ചര്‍ച്ച് പരമാധ്യക്ഷന്‍ സാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, മലങ്കര സിറിയന്‍ കത്തോലിക്കാ സഭയുടെ വികാരി ജനറല്‍ മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത്, ഡബ്ല്യുസിഎംസി ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഡോ. ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ഷാജി എസ് രാമപുരം, ഗള്‍ഫ് റീജിയന്‍ പ്രസിഡന്റും നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് കുവൈറ്റ് സെക്രട്ടറിയുമായ റോയി കെ യോഹാന്‍, നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് എം പുളിവേലില്‍, ഡോ. മറിയ ഉമ്മന്‍, സംഘാടക സമിതി ഭാരവാഹികളായ റവ. എ.ആര്‍. നോബിള്‍, ഷെവലിയാര്‍ ഡോ. കോശി എം. ജോര്‍ജ് എിവര്‍ പ്രസംഗിച്ചു.

വൈഎംസിഎ കേരള റീജിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. അലക്‌സ് തോമസിന് ഡബ്ല്യുസിഎംസി യുടെ ആദരവ് ഗവര്‍ണര്‍ നല്‍കി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പശ്ചിമ ബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ‘ടാഗോര്‍ സമ്മാന്‍’ പെരുമ്പടവം ശ്രീധരനും സരോജിനി നായിഡു പുരസ്‌കാര്‍ ഡോ. അനിത എം.പി ക്കും ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് സമ്മേളനത്തില്‍ വച്ച് സമ്മാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments