ട്രിച്ചി: കർണാടിക് സംഗീതത്തിന്റെ സ്വരമാധുര്യം പകർന്നു നല്കുന്ന പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ വീണ്ടുമൊരു പുരസ്കാര നിറവിൽ .കർണാടിക് സംഗീതജ്ഞനും, കമ്പോസറും, വോക്കോളജിസ്റ്റുമായ റവ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ ക്ക് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫൈന്‍ ആർട്സ് കോളേജ് ആയ തമിഴ്നാട്ടിലെ ട്രിച്ചി കലൈ കാവേരി മ്യൂസിക് ആൻഡ് ഡാൻസ് കോളേജിന്റെ ഈ വർഷത്തെ സംഗീത പുരസ്‌കാരം ലഭിച്ചു
ശാസ്ത്രീയ സംഗീതരംഗത്തും, ഇന്ത്യയിലാദ്യമായി വോക്കളോജി( വോക്കളോജി ചികിത്സ) ആരംഭിച്ചതും, ഏറ്റവും ആധുനികമായ മസ്തിഷ സംഗീത ചികിത്സാവഴി( ന്യൂറോളജിക് മ്യൂസിക് തെറാപ്പി) ഭിന്നശേഷി കുട്ടികളിടെ മസ്തിഷ്ക വികസനത്തിന് നൽകിയ പുത്തൻ സംഭാവനകളും, സംഗീത ലോകത്തിനു പൊതുവായും അദ്ദേഹം നൽകിയ മികച്ച സംഭാവനകളേ പരിഗണിച്ചാണ് ഈ അവാർഡിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നു കലൈ ക്കാവേരി ഭാരവാഹികൾ അറിയിച്ചു
ഈ അടുത്ത കാലത്തു ഫാ. പോൾ പൂവത്തിങ്കലും, മനോജ് ജോർജ് ചേർന്ന് സംഗിതം നൽകി ഗാനഗന്ധർവൻ യേശുദാസും, ഫാ. പോളും, സംഘവും ചേർന്ന് ആലപിച്ച, ലോസ് ആഞെല്സ് സ്ട്രിങ് ഓർക്കസ്ട്ര വായിച്ച ‘സർവ്വേശ’ ആത്മീയ സംഗീത ആൽബം അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു. അവാർഡ് തുക യായ 25, 000 രൂപയും, ശില്പവും, പ്രസ്തിപത്രവും മാർച്ച് ഒന്നിനു ട്രിച്ചിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ വച്ചു നൽകും.