തിരുവനന്തപുരം: സിപിഎമ്മിനെ നരഭോജികള്‍ എന്ന് ഉപമിച്ച ഫേസ്ബുക്ക് പോസ്റ്റ് ശശി തരൂര്‍ എംപി, പിന്‍വലിച്ച് വിവാദങ്ങളില്‍ നിന്ന് തലയൂരി. സിപിഎമ്മിനെതിരെ ‘നരഭോജി’ പ്രയോഗം നടത്തിയ ശശി തരൂര്‍ എംപി. ഫേസ്ബുക്ക് പോസ്റ്റ് തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അനുസ്മരിക്കുന്ന കുറിപ്പിലായിരുന്നു തരൂരിന്റെ ‘നരഭോജി’ പ്രയോഗം ഉണ്ടായിരുന്നത്.
‘സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍’ എന്ന ക്യാപ്ഷനോട് കൂടിയാണ് തരൂര്‍ എഫ് ബി പോസ്റ്റ് പങ്കുവച്ചിരുന്നത്. സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍ എന്ന കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂര്‍ ചെയ്തത്.
എന്നാല്‍ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തരൂര്‍ നീക്കം ചെയ്യുകയായിരുന്നു. പകരമിട്ട പോസ്റ്റില്‍ സിപിഐഎം പരാമര്‍ശമേ ഇല്ല. 2019 ഫെബ്രുവരി 17-നായിരുന്നു പെരിയ കല്ലോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. കൃത്യം നടന്ന് ആറു വര്‍ഷം പൂര്‍ത്തിയാകുന്ന അന്നുതന്നെയാണ് പ്രതികളുടെ പരോള്‍ അപേക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.