തിരുവനന്തപുരം: ഓസ്‌ട്രേലിയൻ ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ വിദ്യാഭ്യാസ മാതൃകയെ കേരളത്തിലെ നൈപുണ്യ വികസന രംഗത്തേക്ക് ഗുണപരമായി ഉപയോഗപ്പെടുത്തുന്നതിന് ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ (AIBC) ന്റെ ഉന്നത ഉദ്യോഗസ്ഥർ പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി
കേരളത്തിലെ നൈപുണ്യ വികസനത്തെ ഓസ്‌ട്രേലിയൻ നൈപുണ്യ വികസന പ്രവർത്തനങ്ങളുമായി തതുല്യപ്പെടുത്തുന്നതിനെ പറ്റിയും , കേരളത്തിൽ നൈപുണ്യ വികസനം പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ തുടർ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതിനുള്ള സാഹചര്യങ്ങളെ പറ്റിയും, ഇപ്രകാരം തുടർ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടുന്നവർക്ക് ഓസ്ട്രേലിയയിൽ ജോലി ലഭിക്കുന്നതിനെ പറ്റിയും, പെർമനന്റ് റെസിഡൻസി ഉൾപ്പടെ ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുമുള്ള കാര്യങ്ങൾ ചർച്ചയിൽ വിഷയമായി.
പ്രൊഫ. അലക്സ് സെലിൻസ്കി, വൈസ് ചാൻസലർ, ദി ന്യൂകാസിൽ സർവകലാശാല, പ്രൊഫ. കെന്റ് ആൻഡേഴ്‌സൺ, ഡെപ്യൂട്ടി വൈസ്-ചാൻസലർ (ഗ്ലോബൽ), ദി ന്യൂകാസിൽ സർവകലാശാല, പ്രൊഫ. ക്രെയ്ഗ് സിമ്മൺസ്, പ്രോ വൈസ് ചാൻസലർ, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സയൻസ് ആൻഡ് എൻവയോൺമെന്റ്, ദി ന്യൂകാസിൽ സർവകലാശാല, പ്രൊഫ. അജയൻ വിനു, ലോറിയേറ്റ് പ്രൊഫസർ & ഡയറക്ടർ ഗ്ലോബൽ ഇന്നൊവേറ്റീവ് സി.ടി.ആർ ഫോർ അഡ്വ. നാനോമെറ്റീരിയൽസ് (ജി.ഐ.സി.എ.എൻ), ഡോ. ഗുർപ്രീത് സിംഗ്, ഡയറക്ടർ, സൗത്ത് ഏഷ്യ, ജി.ഐ.സി.എ.എൻ, ഇർഫാൻ മാലിക്, AIBC NSW പ്രസിഡന്റ് & നാഷണൽ അസോസിയേറ്റ് ചെയർമാൻ, തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസ്, എംപ്ലോയ്മെന്റ് & ട്രെയിനിങ് ഡയറക്ടറും കെയ്‌സിന്റെ മാനേജിംഗ് ഡയറക്ടറുമായ സുഫിയാൻ അഹമ്മദ് ഐ.എ.എസ് , കെയ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനോദ് ടി വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.