കോഴിക്കോട്: പേരാമ്പ്ര കടിയങ്ങാട് സ്വദേശിയും മൈസൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എംഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ കല്ലൂര്‍ ഹൗസില്‍ അഞ്ജല ഫാത്തിമ നിര്യാതയായി. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലായ അഞ്ജലയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കരള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തില്‍ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും മസ്തിഷ്‌ക മരണം ബാധിച്ച ഒരാളുടെ കരള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് യോഗ്യമല്ലെന്ന് പരിശോധനകളില്‍ ബോധ്യമായതോടെ ശ്രമം ഒഴിവാക്കുകയായിരുന്നു. പിന്നീട് ഇന്നലെ വൈകിട്ടോടെയാണ് മരണം.
കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെഎസ്ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ മുഹമ്മദലിയുടെയും അധ്യാപികയായ സബീന കൊടക്കല്‍ ( കൂത്താളി എയുപി സ്‌കൂള്‍ ) ന്റെയും മകളാണ്. സഹോദരങ്ങള്‍ അംന സയാന്‍ (പിജി വിദാര്‍ഥി )അല്‍ഹ ഫാത്തിമ (വിദ്യാര്‍ഥി നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).