Saturday, February 22, 2025

HomeNewsKeralaവിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി

വിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി

spot_img
spot_img

കൊച്ചി: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹരജി തള്ളിയത്. നേരത്തെ കോട്ടയം സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യ ഹരജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.

ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നുവെന്നും ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം ഹൈകോടതിയും മജിസ്‌ട്രേറ്റ് കോടതികളും നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ല. സമാന കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് ഹൈകോടതി ഓര്‍മിപ്പിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ മുസ്‌ലിംവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ജാമ്യ ഹരജിയിലാണ് കോടതിയുടെ വാക്കാല്‍ നിരീക്ഷണം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments