തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ഇന്നല നിയമന കാലാവധി അവസാനിച്ച കേരള സർവകലാശാല രജിസ്ട്രാർ ഡോ: അനിൽകുമാറിന് നാലു വർഷത്തേക്ക് പുനർ നിയമനം നൽകാൻ ഇന്ന് കൂടിയ സിൻഡിക്കേറ്റ് തീരുമാനിച്ചു. സി ൻഡിക്കേറ്റ് യോഗം ചേരുന്നതിന് മുമ്പ് രജിസ്ട്രാർ നിയമനം സംബന്ധിച്ച നടപടികൾ കൈ ക്കൊള്ളാൻ വിസി ഉത്തരവിട്ടത് നേരത്തെ വിവാദമായിരുന്നു.
ഇന്നലെ സിൻഡിക്കേറ്റ് യോഗത്തിൽ സർക്കാർ ഔദ്യോഗിക പ്രതിനിധികൾ ഉൾപ്പെടെ എല്ലാ മെമ്പർമാരും ഹാജരായിരുന്നു..
പുനർ നിയമനം നൽകുന്നതിന് കോൺഗ്രസിന്റെയും ബിജെപിയുടെയും അംഗങ്ങളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായില്ല,. സർവ്വകലാശാല നിയമപ്രകാരം പ്രൈവറ്റ് കോളേജ് അധ്യാപകർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകാൻ വ്യവസ്ഥയില്ലെങ്കിലും അത് പരിഗണിക്കാതെ പുനർനിയമനം നൽകാൻ തീരുമാനിക്കുകയായിരുന്നു., പുനർ നിയമനം നൽകുന്നതിലെനിയമ വിരുദ്ധത ബിജെപി അംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും അവരുടെ എതിർപ്പ് നാമ മാത്രമായിരുന്നു.