തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 65.83 ശതമാനം പോൡഗ്. 17982 പുരുഷന്മാരും 20937 സ്ത്രീകളും ഉള്‍പ്പെടെ 38919 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഇന്ന് നടക്കും. ടക്കും.
ആകെ 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. കാസര്‍കോട് ജില്ലയില്‍ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.