Saturday, March 29, 2025

HomeNewsKeralaകേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ ( KLCHA) സമ്മേളനവും ആനി മസ്ക്രീൻ പുസ്തക പ്രകാശനവും...

കേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ ( KLCHA) സമ്മേളനവും ആനി മസ്ക്രീൻ പുസ്തക പ്രകാശനവും തിരുവനന്തപുരത്ത്

spot_img
spot_img

തിരുവനന്തപുരം: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ചരിത്രകാരന്മാരുടെ കൂട്ടായ്മയായ കേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ (KLCHA) സംസ്ഥാന സമ്മേളനം തിരുവനന്തപുരം വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ആരംഭിച്ചു. 25 ന് വൈകുന്നേരo ആറിന് സംസ്ഥാന പ്രസിഡന്റ് ഡോ.ചാൾസ് ഡയസ് എക്സ്.എം.പി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ഉദ്‌ഘാടനം ചെയ്തു.

തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര, കേരള റീജിയൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ.ആന്റണി പാട്ടപ്പറമ്പിൽ, തിരുവനന്തപുരം അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ റവ.ഫാ. സിൽവസ്റ്റർ കുരിശ്, സെക്രട്ടറി ഇഗ്നേഷ്യസ് തോമസ് എന്നിവർ സംസാരിച്ചു .കേരളലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ഹെറിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല, കേരളസംസ്ഥാന ആർകൈവ്സ് മുൻ ഡയറക്ടർ ഡോ.S.റെയ്‌മൺ, പുരാരേഖ വിഭാഗം മുൻ പ്രിസർവേഷൻ സൂപ്പർവൈസർ ഇ. വിൻസൻ്റ്, KLCHA ജനറൽ സെക്രട്ടറി ഡോ. ഗ്രിഗറി പോൾ എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസുകളെടുത്തു.ഫെബ്രുവരി 26നു രാവിലെ 11 മണിക്ക് സ്വാതന്ത്ര്യ സമരസേനാനിയും കേരളത്തിലെ ആദ്യ വനിതാ മന്ത്രിയുമായിരുന്ന ആനി മസ്‌ക്രീൻ അനുസ്മരണ സമ്മേളനം നടക്കും. കെഎൽസിഎച്ച്എ പ്രസിഡൻ്റ് മുൻ എം.പി. ഡോ. ചാൾസ് ഡയസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ നെറ്റോ ഉൽഘാടനം ചെയ്യും. ‘ആനി മസ്‌ക്രീൻ തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമുജ്വലതാരകം’ എന്ന പുസ്തകം KPCC മുൻ പ്രസിഡന്റ് വി .എം .സുധീരൻ പ്രകാശനം ചെയ്യും. ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരനും ഗവേഷകനും അധ്യാപകനുമായ ഡോ .ബി.ശോഭനനെ ചടങ്ങിൽ ആദരിക്കും. മോൺ. യൂജിൻ പെരേര, ഡോ. ആന്റണി പാട്ടപ്പറമ്പിൽ, ഡോ. ഗ്രിഗറി പോൾ, റവ.ഫാ.സിൽവസ്റ്റർ കുരിശ്, ഇഗ്നേഷ്യസ് തോമസ് എന്നിവർ സംസാരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments